ദേ​വ​സ്വംമ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഞാ​യ​റാ​ഴ്ച ഗു​രു​വാ​യൂ​രി​ൽ
Friday, July 25, 2025 1:08 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഞാ​യ​റാ​ഴ്ച ഗു​രു​വാ​യൂ​രി​ലെ​ത്തും. ദേ​വ​സ്വ​ത്തി​ന്‍റെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സ​മ​ർ​പ്പ​ണം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​തെ​ക്കേ​ന​ട​യി​ലെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​ഞ്ച​ജ​ന്യം അ​ന​ക്സ്, ക്ഷേ​ത്ര​ത്തി​ലെ പു​തി​യ വൈ​ദ്യു​തദീ​പ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം, ആ​ന​ക്കോ​ട്ട​യി​ൽ 10 ആ​ന​ക​ൾ​ക്ക് നി​ർ​മി​ച്ചി​ട്ടു​ള്ള ഷെ​ഡ്, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച മൈ​താ​നം എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണം മ​ന്ത്രി ന​ട​ത്തും.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​കും. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.