തൃശൂർ: സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യനെ സമൂഹത്തിന്റെ പൊതുധാരയിൽ കരുത്തോടെ നിൽക്കാൻ പ്രാപ്തമാക്കിയതാണു വിഎസിന്റെ മഹത്വമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് തൃശൂർ ടൗണ്‍ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിനുവേണ്ടിയുള്ള മനുഷ്യന്റെ സമരങ്ങൾക്കു നേതൃത്വം നൽകിയവരുണ്ടാക്കിയതാണ് ഇന്നത്തെ കേരളം. അതിൽ പ്രധാനിയാണ് വിഎസ്. അത്യപൂർവമായ യാത്രാമൊഴിയാണ് കേരളം വിഎസിനു നൽകിയത്. പൊതുജീവിതത്തിന്റെ പൂർണതയാണ് ജനങ്ങളുടെ ഈ സ്നേഹവായ്പ്. ഒരു നേതാവ് തങ്ങളുടെ ജീവിതത്തിൽ എന്തുമാത്രം സ്വാധീനംചെലുത്തി എന്നതിന്റെ പ്രതിഫലനമാണു കഴിഞ്ഞദിവസങ്ങളിൽ കേരളം കണ്ടത്. നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്കായി നിർവഹിച്ചയാൾക്കു നൽകിയ അന്ത്യാഭിവാദ്യമായിരുന്നു അതെന്നും വിജയരാഘവൻ പറഞ്ഞു.
അനുശോചനയോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു, അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പൗരസ്ത്യ കൽദായ സുറിയാനിസഭ മൈത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, മേയർ എം.കെ. വർഗീസ്, എ.സി. മൊയ്തീൻ എംഎൽഎ, പി. ബാലചന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, യാക്കോബായസഭയിലെ ഫാ. ബേസിൽ ബേബി, എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, ബിജെപി നേതാവ് എം.എസ്. സന്പൂർണ, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. വൽസരാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എച്ച്. റഷീദ്, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വി.എസ്. സുനിൽകുമാർ, എൻസിപി നേതാവ് പി.കെ. രാജൻ, എം.കെ. കണ്ണൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി,അഡ്വ. സി.ടി. ജോഫി, പി.ആർ.എൻ. നന്പീശൻ, സോളി തോമസ്, സി.ആർ. വൽസൻ, ജോണ്സൻ കാഞ്ഞിരത്തിങ്കൽ, പി.എം. ഏലിയാസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ഷൈജു പള്ളം, ഗോപിനാഥൻ താറ്റാട്ട്, പോൾ എം. ചാക്കോ, അതുല്യഘോഷ്, ലോനപ്പൻ തച്ചാറന്പിൽ, പുഷ്പാംഗദൻ, റോയ് പെരിഞ്ചേരി, വിജയ് ഹരി, എന്നിവർ പ്രസംഗിച്ചു. മുതിർന്ന സിപിഎം നേതാക്കളായ എൻ.ആർ. ബാലൻ, ബേബി ജോണ്‍ എന്നിവരും പങ്കെടുത്തു.