കാർ ഇടിച്ച് വീടുതകർന്നു
Friday, July 25, 2025 1:08 AM IST
വേലൂർ: പാ​ത്ര​മം​ഗ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വ്യാ​പാ​ര​സ്ഥാ​പ​ന​വും വീ​ടും ഇ​ടി​ച്ചു​ത​ക​ർ​ത്തു. എ​യ്യാ​ൽ സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ത്ര​മം​ഗ​ലം തേ​വ​ര ശ​ശി​യു​ടെ ഓ​ടി​ട്ട വീ​ടാ​ണ് ത​ക​ർ​ന്ന​ത്. കാ​റി​ടി​ച്ച് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ചു​മ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ത​ട്ടാ​ൻവീ​ട്ടി​ൽ ര​വി​യെ​ന്ന് വി​ളി​ക്കു​ന്ന നാ​രാ​യ​ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പിഎ​ൻവി സ്റ്റോ​ഴ്സ് എ​ന്ന ക​ട​യ്ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ട്ര​സി​ന്‍റെ കാ​ലു​ക​ൾ കാ​റി​ടി​ച്ച് ത​ക​ർ​ന്നതി​നെതു​ട​ർ​ന്ന് ട്ര​സ് നി​ലം​പൊ​ത്തി. മു​ൻ​വ​ശ​ത്ത് വി​ല്പ​ന​യ്ക്കുവ​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.