ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങ് ന​ട​ത്തി
Friday, July 25, 2025 1:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ക്കട​വാ​വ് ദി​ന​ത്തി​ൽ പി​തൃ​ക്ക​ളു​ടെ മോ​ക്ഷം തേ​ടി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ടു​ക്ക​ള​ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങ് ന​ട​ത്തി.

പു​ല​ർ​ച്ചെ 5.30 മു​ത​ൽ ത​ന്നെ ചൈ​ത്ര​വാ​ഹി​നി തീ​ര​ത്ത്‌ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
ആ​ചാ​ര്യ​ൻ ജ​യ​റാം ബെ​ള്ളു​ള്ളാ​യ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന ക​ർ​മി​ക​ളു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

സു​ര​ക്ഷ​യ്ക്കാ​യി വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സും ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ൻ​സ് സ​ർ​വീ​സും സ്ഥ​ല​ത്ത്‌ ഉ​ണ്ടാ​യി​രു​ന്നു.