ക​ണി​ച്ചി​റ വ​ള​വി​ൽ വീ​ണ്ടും ലോ​റി കു​ടു​ങ്ങി
Friday, July 25, 2025 1:48 AM IST
മ​ടി​ക്കൈ: ക​ണി​ച്ചി​റ​യി​ലെ അ​പ​ക​ട വ​ള​വി​ൽ വീ​ണ്ടും ച​ര​ക്കു​ലോ​റി കു​ടു​ങ്ങി. ഏ​റെ​നേ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശേ​ഷം ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി വ​ലി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു.
ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പും ഇ​വി​ടെ കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യി​രു​ന്നു.

ചെ​റു​വ​ത്തൂ​ർ വി​ര​മ​ല​ക്കു​ന്നി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​തോ​ടെ ദീ​ർ​ഘ​ദൂ​ര ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ടി​ക്കൈ, ചാ​യ്യോ​ത്ത്, ക​യ്യൂ​ർ വ​ഴി​യു​ള്ള സ​മാ​ന്ത​ര​പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം വീ​ര​മ​ല​ക്കു​ന്നി​ന് സ​മീ​പ​ത്തു കൂ​ടി​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ടാ​ങ്ക​ർ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ട​ത്തി വി​ടു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.