കണ്ണൂർ: ഗോവിന്ദച്ചാമിക്ക് തടവുചാടാൻ വഴിയൊരുക്കിയ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സെൻട്രൽ ജയിലിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് മാർച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ഒ മോഹനൻ,രാജീവൻ എളയാവൂർ , ടി. ജയകൃഷ്ണൻ, എം.കെ. മോഹനൻ, റിജിൽ മാക്കുറ്റി, പി.ഇന്ദിര, വിജിൽ മോഹനൻ, റോബർട്ട് വെള്ളാംവെള്ളി, എം.കെ.വരുൺ,ഫർഹാൻ മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി.
യുവമോർച്ച മാർച്ച് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ, ടി.സി. മനോജ്, എ.പി. ഗംഗാധരൻ, സി. നാരായണൻ എന്നിവർ പ്രസംഗിച്ചു. കെ.വി.അർജുൻ, പി. ബിനിൽ, എം.പ്രകാശൻ, രാഹുൽ രാജീവൻ, വി.കെ. ഷൈജു, ടി. കൃഷ്ണപ്രഭ, എം.വി. ഷഗിൽ, പി. ധനേഷ് എന്നിവർ നേതൃത്വം നൽകി.