പ​ള്ളി​ക്കു​ന്നി​ൽ കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ലി​ടി​ച്ച് ത​ക​ർ​ന്നു; പ​യ്യാ​വൂ​ർ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്
Thursday, July 24, 2025 12:51 AM IST
പ​ള്ളി​ക്കു​ന്ന്: ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​ന്പ് റൂ​ട്ടി​ൽ പ​ള്ളി​ക്കു​ന്ന് ദേ​ശീ​യ പാ​ത​യി​ൽ കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ലി​ടി​ച്ചു ത​ക​ർ​ന്നു. കാ​ർ യാ​ത്രി​ക​നാ​യ വി​മു​ക്ത ഭ​ട​ന് പ​രി​ക്കേ​റ്റു. പ​യ്യാ​വൂ​ർ സ്വ​ദേ​ശി​യും നാ​റാ​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ ഷാ​ജി​ക്കാ​ണ് (56) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ പ​ള്ളി​ക്കു​ന്ന് രാ​ഷ്‌​ട്ര​ദീ​പി​ക ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സാ​ൻ​ട്രോ കാ​ർ ടാ​ങ്ക​ർ ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ലും എ​തി​രേ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ഷാ​ജി​യെ ആ​ദ്യം ക​ണ്ണൂ​ർ ഏ​കെ​ജി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം മാ​റ്റു​ക​യും അ​ഗ്നി​ര​ക്ഷാ സേ​ന റോ​ഡി​ലെ ഓ​യി​ൽ വെ​ള്ളം ചീ​റ്റി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.