‘നി​ശാ​ശ​ല​ഭ രാ​ത്രി’ നി​ശാ​ശ​ല​ഭ പ​ഠ​ന ക്യാ​മ്പും സ​ർ​വേ​യും സം​ഘി​പ്പി​ച്ചു
Monday, July 21, 2025 12:47 AM IST
ഇ​രി​ട്ടി: ദേ​ശീ​യ നി​ശാ​ശ​ല​ഭ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​ശ​ല​ഭ ഉ​ദ്യാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ "നി​ശാ​ശ​ല​ഭ രാ​ത്രി" നി​ശാ​ശ​ല​ഭ പ​ഠ​ന ക്യാ​മ്പും സ​ർ​വേ​യും സം​ഘി​പ്പി​ച്ചു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​വും "വാ​ക് വി​ത്ത് വി​സി "സം​ഘ​ട​ന​യും ചേ​ർ​ന്ന് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​യ ക്യാ​മ്പി​ൽ ഇ​രു​പ​തോ​ളം നി​ശാ​ശ​ല​ഭ നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്തു.

നി​ശാ​ശ​ല​ഭ പ​ഠ​ന ക്യാ​മ്പും സ​ർ​വെ​യും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ , ശ​ല​ഭ നി​രീ​ക്ഷ​ക​ൻ മ​നോ​ജ് ക​രി​ങ്ങാ​മ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​ർ​വേ​യി​ൽ അ​മ്പ​തോ​ളം ഇ​ന​ത്തി​ൽ പെ​ട്ട നി​ശാ​ശ​ല​ഭ​ങ്ങ​ളെ രേ​ഖ​പ്പെ​ടു​ത്തി.