ക​ട​യ്ക്കു​മു​ന്നി​ൽ ട്രാ​സ്‌​ഫോ​ർ​മാ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം; ക​ട​യു​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Monday, July 21, 2025 12:46 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ക​ട​യ്ക്കു മു​ന്നി​ൽ ട്രാ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ക​ടയു​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​രി​ട്ടി മേ​ലേ സ്റ്റാ​ൻ​ഡി​നു സ​മീ​പം ത​ന്‍റെ ബു​ക്ക് ഷോ​പ്പി​ന് മു​ൻ വ​ശം കെ​എ​സ്ഇ​ബി ട്രാ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ശ്രീ ​ഏ​ജ​ൻ​സീ​സ് ഉ​ട​മ രാ​ജു​വാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ൽ പ്ര​വ​ർ​ത്തി ത​ട​സപ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച രാ​ജു ഇ​തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ലെ ചെ​ളി​യി​ൽ ഇ​രു​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്‌. ഇ​തി​നി​ട​യി​ൽ ട്രാ​സ്‌​ഫോ​ർ​മാ​ർ സ്ഥാ​പി​ക്കാ​നാ​യി സ്ഥാ​പി​ച്ച തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ തൂ​ണു​മാ​യി ബ​ന്ധി​ച്ച ക​യ​ർ അ​പ​ക​ടം വ​രു​ത്തും വി​ധം ഇ​യാ​ൾ പി​ടി​ച്ചുവ​ലി​ച്ച​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി.

കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ത്തി​യ ഇ​രി​ട്ടി പോലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെയും അ​നു​മ​തി​യോ​ടെ​യാ​ണ് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.