ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Saturday, July 19, 2025 12:39 AM IST
ര​യ​റോം: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. ര​യ​റോം പു​ളി​യി​ലം​കു​ണ്ടി​ലെ കാ​രിവേ​ലി​ൽ ലൂ​ക്ക​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണ​ത്.

വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. അ​വ​ർ അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ടു​ത്ത റൂ​മി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ പ്രാ​യ​മാ​യ ദ​മ്പ​തി​മാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.