എ​ക്സ്പ്ലോ​സീ​വ് മാ​ഗ​സി​ൻ: ആ​ർ​ഡി​ഒ​ക്ക് പ​രാ​തി​ നല്കി
Friday, July 18, 2025 7:58 AM IST
പ​യ്യാ​വൂ​ർ: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കം​ബ്ലാ​രി​യി​ൽ എ​ക്സ്പ്ലോ​സീ​വ് മാ​ഗ​സി​ൻ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നു​ള്ള ന​ഗ​ര​സ​ഭ തീ​രു​മാ​ന​ത്തി​നെ​തിരേ ആ​ർ​ഡി​ഒ​ക്ക് കം​ബ്ലാ​രി​യി​ലെ പ​രി​സ​ര​വാ​സി​ക​ളാ​യ പ​തി​നൊ​ന്നു പേ​ർ ഒ​പ്പി​ട്ട പ​രാ​തി ന​ൽ​കി.

ത​ങ്ങ​ൾ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ക്കാ​തെ​യും ത​ങ്ങ​ളെ കേ​ൾ​ക്കാ​തെ​യു​മാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​യ​തി​നാ​ൽ ആ​ർ​ഡി​ഒ നേ​രി​ട്ട് ത​ങ്ങ​ളെ കേ​ട്ട​തി​നു​ശേ​ഷം തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണു പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം.