പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട​ത്തു ത​ന്നെ
Friday, July 18, 2025 7:58 AM IST
പേ​രാ​വൂ​ർ: സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യു​ടെ ബാ​ക്കി​പ​ത്ര​മാ​യി പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി. ഉ​ണ്ടാ​യി രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട​ത്ത് ത​ന്നെ. അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്ന​തി​നി​ട​യി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല.

ആ​റു നി​ല​ക​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലു​ള്ള​ത്. കി​ഫ്ബി​യി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ട​മാ​യി 22.16 കോ​ടി അ​നു​വ​ദി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നാ​യി​രു​ന്നു പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കി​യ​ത്‌. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കി​യ​തോ​ടെ നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗി​ക​ൾ ഞെ​രു​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. ഒ​പി ഉ​ൾ​പ്പെ​ടെ തി​ങ്ങി ഞെ​രു​ങ്ങി പ്ര​വ ർ​ത്തി​ക്കു​ന്നു. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ട് പേ​ർ ന​ൽ​കി​യ കേ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​ബ ന്ധ​മാ​യ​ത്. ഇ​പ്പോ​ൾ പ​ഴ​യ​തു​മി​ല്ല പു​തി​യ​തു​മി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ദുരി​താ​വ​സ്ഥ.