കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​ ന​ശി​പ്പി​ച്ചു
Thursday, July 17, 2025 12:41 AM IST
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ വാ​യി​ക്ക​മ്പ പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം. വാ​യി​ക്ക​മ്പ​യി​ൽ അ​മ്പ​ല​ത്തി​ങ്ക​ൻ വാ​സു​ദേ​വ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന കൂ​ട്ട​മാ​യി എ​ത്തി​യ​ത്. വീ​ട്ടു​കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു, ക്ഷേ​മ കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ജ വി​നോ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി, ബി​ന്ദു രാ​ജേ​ഷ്, വി.​സി. പ്ര​കാ​ശ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തൈ​ത​ട​ക്കം ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.