വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ‌ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം
Thursday, July 17, 2025 12:42 AM IST
കൊ​ള​ക്കാ​ട്: കാ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​സി​ലിം​ഗ് ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാർ​ഡ് ജേ​താ​വ് ബാ​ബു കൊ​ടോ​ളി​പ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​നം ചെ​യ്ത ബാ​ബു കൊ​ടോ​ളി​പ്രം അ​വ​ത​രി​പ്പി​ച്ച വി​സി​ലിം​ഗ്, മി​മി​ക്രി, മോ​ണോ ആ​ക്‌​ട് തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പെ​രേ​പ്പാ​ട​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ്ന ടോ​ബി​ൻ, സ്കൂ​ൾ ലീ​ഡ​ർ ഏ​യ്ഞ്ച​ൽ മ​രി​യ റെ​ന്നി, അ​ധ്യാ​പ​ക പ്ര​തി​നി​ധി റീ​ന ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ പി.​എ. ജെ​യ്സ​ൺ, പി.​ജെ. ജ​സ്റ്റി​ൻ, ദീ​പ്തി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.