ട്രാ​ഫി​ക് പോ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
Friday, July 18, 2025 7:58 AM IST
ക​ണ്ണൂ​ർ: ഗ​താ​ഗ​തനി​യ​മം ലം​ഘി​ച്ച​തി​ന് വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്.

ക​ണ്ണൂ​ർ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ യു. ​അ​ക്ഷ​യി​ന്‍റെ പ​രാ​തി​യി​ൽ ടൗ​ൺ പോ​ലീ​സ് കെ​എ​ൽ 17 ക്യു 1471 ​കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 15ന് ​താ​ഴെ​ചൊ​വ്വ റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത് വച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രാ​ഫി​ക് ലൈ​ൻ തെ​റ്റി​ച്ച് വ​ന്ന കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ക്ഷ​യി​ന്‍റെ നേ​ർ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. വാ​ഹ​നം ത​ട്ടി അ​ക്ഷ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.