നി​ർ​മി​ത ബു​ദ്ധി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ; ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, July 18, 2025 7:58 AM IST
മ​ണി​ക്ക​ട​വ്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി 'റോ​ബോ​ട്ടി​ക്സ്- ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജെ​ന്‍റ്സി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് സെ​ന്‍റ​ർ ഫോ​ർ ഓ​പ്പ​ൺ ലേ​ണിം​ഗ് ഡ​യ​റ​ക്ട​റും സൃ​ഷ്ടി റോ​ബോ​ട്ടി​ക്സ് സി​ഇ​ഒ​യു​മാ​യ സു​നി​ൽ പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു. വി​വി​ധ​യി​നം റോ​ബോ​ട്ടു​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ച് സം​ശ​യ നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റി​ജോ ചാ​ക്കോ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ആ​ർ. സു​ധീ​ഷ്, സി​ബി ജോ​സ​ഫ്, ജി​ഷ പ്രേം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.