മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Friday, July 18, 2025 7:58 AM IST
മ​ട്ട​ന്നൂ​ർ: ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ​തി​ന് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ദേ​ശീ​യ അം​ഗീ​കാ​രം. ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേശ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ന്ദ്ര ന​ഗ​ര​കാ​ര്യ മ​ന്ത്രി മ​നോ​ഹ​ർ​ലാ​ലി​ൽ​നി​ന്ന് പ്രോ​മി​സിം​ഗ് സ്വ​ച്ഛ് ഷെ​ഹ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ആ​യി​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ശു​ചീ​ക​ര​ണ കാ​മ്പ​യി​നു​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ഹ​രി​ത സ​ഭ​ക​ൾ, ജ​ല​സ്രോ​ത​സു​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ന​ട​ത്തി​യ മെ​ഗാ കാ​മ്പ​യി​നു​ക​ൾ, ന​ഗ​ര സ​ഞ്ച​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹ​രി​ത ക​ർ​മ​സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്തി ന​ട​ത്തി​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക​ൾ, ഹ​രി​ത പ്രോ​ട്ടോ​കോ​ൾ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ച്ച് ന​ട​ത്തി​യ മാ​ലി​ന്യ ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ൾ, ന​ഗ​ര​സൗ​ന്ദ​ര്യ​വ​ൽ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹെ​ൽ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക്കി​യ ആ​ക്‌​ഷ​ൻ പ്ലാ​ൻ, ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ക​ഠി​ന പ്ര​യ​ത്ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തി​യ​ത്.

2016ലാ​ണ് ഇ​ത്ത​ര​മൊ​രു അ​വാ​ർ​ഡ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം​വ​രെ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ രാ​ജ്യ​ത്ത് 153ാമ​ത്തെ സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​ത്ത​വ​ണ 53ാമ​ത്തെ സ്ഥാ​നം നേ​ടി പ്രോ​മി​സിം​ഗ് സ്വ​ച്ഛ് ഷെ​ഹ​ർ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലൂ​ടെ കേ​ര​ള​ത്തി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.