കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കക്ഷി രാഷട്രീയത്തിനതീതമായി ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു. ഒരു ഭരണാധികാരി എങ്ങിനെയായിരിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചു കൊടുത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, പി.ടി. മാത്യു, മുൻ മേയർ ടി.ഒ. മോഹനൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, എം.പി. വേലായുധൻ, കെ. പ്രമോദ്, റിജിൽ മാക്കുറ്റി, വി.വി. പുരുഷോത്തമൻ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, വി.പി. അബ്ദുൾ റഷീദ്, ടി. ജയകൃഷ്ണൻ, എം.കെ. മോഹനൻ, റഷീദ് കവ്വായി, കെ.പി. സാജു, പി. മുഹമ്മദ് ഷമ്മാസ്, കെ. ബാലകൃഷ്ണൻ, ലിഷ ദീപക്, നൗഷാദ് ബ്ലാത്തൂർ, സി.വി. സന്തോഷ്, ടി. ജനാർദ്ദനൻ, സി.ടി. ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, സി.എം. ഗോപിനാഥ്, കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഫർഹാൻ മുണ്ടേരി, കെ. ഉഷ കുമാരി, പി. അനൂപ്, ഹംസ ഹാജി എന്നിവർ പങ്കെടുത്തു.
ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി. ബാബു അധ്യക്ഷത വഹിച്ചു. തലശേരി ജനറൽ ആശുപത്രിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. പ്രമോദ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കെ. രമേശൻ എന്നിവർ രക്തദാനത്തിന് നേതൃത്വം നൽകി.
ഉമ്മൻചാണ്ടി സ്മൃതി ദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ (എഫ്യുഇഒ) ആഭിമുഖ്യത്തിൽ കേരളത്തിലെ സർവകലാ ശാല കാന്പസുകളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. താവക്കര കാമ്പസിൽ സംഘടിപ്പിച്ച സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ ഛായാചിത്ര ത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ സ്ഥാപനത്തിൽ ഭക്ഷ
ണവും നൽകി. സംഘടന പ്രസിഡന്റ് വി.ഒ. പ്രിയ അധ്യക്ഷത വഹിച്ചു.
കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. എം. സനീഷ് അധ്യക്ഷത വഹിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. യു.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂരിൽ എം.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എസ്. ഷെറിൻ, എം.കെ. ഷിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തലശേരിയിൽ സജീവൻ മണപ്പാട്ടി, സതീശൻ നാൽപ്പാടി, കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി.
ചെമ്പേരി: കേരള എൻജിഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഏരുവേശി പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി.
ഏരുവേശി പിഎച്ച്സിയിൽ നടന്ന അനുസ്മരണച്ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് ബാബു, സംസ്ഥാന കൗൺസിലർ സി.എം. പവിത്രൻ എന്നിവർ പ്രസംഗിച്ചു.
തടിക്കടവ്: ബാലപുരം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലപുരം ടൗണിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും ഭക്ഷ്യ കിറ്റ് വിതരണവും ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് സജി ഓതറ ഉത്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സോജൻ വയലാമണ്ണിൽ അധ്യക്ഷത വഹിച്ചു.
ചെറുപുഴ: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതി അംഗം ആലയിൽ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ആലക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
തേർത്തല്ലി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബിജു പുളിയൻതൊട്ടി അനുസ്മരണ സന്ദേശം നൽകി.
ഉദയഗിരി: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാ ഭവനിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും ഡിസിസി സെക്രട്ടറി തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു.
പുളിങ്ങോം: പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും, നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെപിസിസി സെക്രട്ടറി കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി മുഹമ്മദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി.
പയ്യാവൂർ: പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
ആലക്കോട്: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയമാക്കൽ അധ്യക്ഷത വഹിച്ചു.