ഇ​നി​യെ​ങ്കി​ലും ക​ണ്ണു തു​റ​ക്കൂ..!
Saturday, July 19, 2025 12:39 AM IST
ഉ​ളി​ക്ക​ൽ: കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ക്ക​ളം ശാ​ര​ദാവി​ലാ​സം എ​യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്‌​ഫോ​ർ​മ​റും, ഇ​ലക്‌ട്രി​ക് പോ​സ്റ്റും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വൈ​ദ്യു​തി മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ഉ​ളി​ക്ക​ൽ കെ​എ​സ്‌​ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സ് എ​ന്നി​വ​ർ​ക്ക് സ്കൂ​ൾ​ അ​ധി​കൃ​ത​ർ ക​ത്ത​യ​ച്ചു.

സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്‌​ഫോർ​മർ, സ​മീ​പ​ത്തെ മ​റി​ഞ്ഞു വീ​ഴാ​റാ​യ വൈ​ദ്യു​ത തൂൺ എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നേ​ര​ത്തെ​യും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്‌​ഇ​ബി ഉ​ളി​ക്ക​ൽ സെ​ക്‌ഷ​ൻ ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കി​രു​ന്ന​താ​ണ്.

ഇ​നി​യെ​ങ്കി​ലും ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തി​ക്ഷ​യി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും