തളിപ്പറമ്പ്: സർ സയ്യിദ് കോളജിൽ ബോട്ടണി വിഭാഗം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 21 മുതൽ 23 വരെ മൂന്നാമത് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഡോ. അലി കുംബ്ലേ ഉദ്ഘാടനം നിർവഹിക്കും.
കോളജിലെ പൂർവ വിദ്യാർഥികളായ ഡോ. സുജിത് പുതിയപുരയിൽ (പെർഡ്യൂ യൂണിവേഴ്സിറ്റി, യുഎസ്), ഡോ. അജിത് ആനന്ദ് (കാലിഫോർണിയ, യുഎസ്എ), ഡോ. ബിന്ദു നമ്പ്യാർ (യുഎസ്എ), ഡോ. എ.കെ. വിജയൻ (മുൻ സീനിയർ ശാസ്ത്രജ്ഞൻ, സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്) കൂടാതെ ഡോ. സുബ്രഹ്മണ്യൻ (ഐഐടി ഗാന്ധിനഗർ, ഗുജറാത്ത്), ഡോ. ജോസ് ടി. പുത്തൂർ (പ്രഫസർ, കാലിക്കറ്റ് സർവകലാശാല) എന്നിവരും സെമിനാറിൽ പങ്കെടുക്കും. 250 പേർ കോൺഫറൻസിൽ പങ്കെടുക്കും. നാല്പതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഓലയിക്കര, കോളജ് മാനേജർ പി. മഹമൂദ്, അള്ളാംകളം മഹമ്മൂദ്, കോളജ് കോ-ഓർഡിനേറ്റർ ഡോ. എസ്.എം. ഷാനവാസ്, പ്രഫ. സി. കെ. വാണി ദേവി, ഡോ. കെ.എം. ഖലീൽ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ബോട്ടണി വകുപ്പ് മേധാവി ഡോ. പി. ശ്രീജ, ഗായത്രി ആർ. നമ്പ്യാർ, ഡോ. എ.കെ. അബ്ദുസലാം, കോൺഫറൻസ് കൺവീനർ ഡോ. എ.എം. ഷാക്കിറ എന്നിവർ പങ്കെടുത്തു.