പൊട്ടിപ്പൊളിഞ്ഞ് പെ​രു​മ്പ​ട​വ്-ക​ല്യാ​ണ​പു​രം റോ​ഡ്
Monday, July 21, 2025 12:46 AM IST
പെ​രു​മ്പ​ട​വ്: കാ​ൽ​ന​ട യാ​ത്രപോ​ലും അ​സാ​ധ്യ​മാ​യി പെ​രു​മ്പ​ട​വ്-ക​ല്യാ​ണ​പു​രം റോ​ഡ്. വാ​ർ​ഡി​ൽ ആ​ദ്യം ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​തും ആ​ദ്യം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡു​മാ​ണി​ത്. പി​ന്നീ​ട് പ​ല​ത​വ​ണ അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും കു​റെ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റകു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ടാ​റിം​ഗ് പ​ല സ്ഥ​ല​ത്തും കാ​ണാ​ൻ പോ​ലും ഇ​ല്ല. റോ​ഡി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടു​മ്പോ​ൾ ക​ല്ല് തെ​റി​ക്കു​ന്ന​ത് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും ആ​ണ്.

റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും പി​എം​ആ​ർ​ജി​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും, കോ​ൺ​ഗ്ര​സു​കാ​രും എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി സി​പി​എ​മ്മു​കാ​രും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ൽ യാ​ത്ര ഇ​പ്പോ​ഴും ദു​രി​ത​ക്ക​യ​ത്തി​ൽ ത​ന്നെ​യാ​ണ്. കെ​ജി മു​ത​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വ​രെ​യ​യു​ള്ള പെ​രു​മ്പ​ട​വ് സ്കൂ​ളു​ക​ളി​ലേ​ക്കും, ക​രി​പ്പാ​ൽ, പെ​രു​മ്പ​ട​വ് ഓ​ക്സ്ഫോ​ർ​ഡ്, വെ​ള്ളോ​റ, ഏ​ര്യം, കാ​ര്യ​പ്പ​ള്ളി സ്കൂ​ളു​ക​ളി​ലെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഈ ​റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

പെ​രു​മ്പ​ട​വി​ൽ നി​ന്ന് മേ​രി​ഗി​രി-ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള എ​ളു​പ്പവ​ഴി കൂ​ടി​യാ​ണ് ഈ ​റോ​ഡ്. അതി​നാ​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇതുവഴി ദി​വ​സ​വും ക​ട​ന്നുപോ​കു​ന്നുണ്ട്. മു​ന്പ് ഈ ​റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വ​ൺ ടൈം ​സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്ന​താ​ണ്.

എ​ന്നാ​ൽ, റോ​ഡി​നോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന പെ​രു​മ്പ​ട​വ് കോ​ലാ​ർ​തൊ​ട്ടി റോ​ഡ് എ​ര​മം-കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​യ​തി​നാ​ലും പ​ഞ്ചാ​യ​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ല്ല. ഏ​റ്റ​വും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന റോ​ഡ് ആ​യി​ട്ടും ഇ​വി​ടെ സു​ഖ​മ​മാ​യ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ രോ​ഷാ​കു​ല​രാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നു​ള്ള മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.