ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, July 21, 2025 10:02 PM IST
ബോ​വി​ക്കാ​നം: ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ചെ​റു​കി​ട ക​രാ​റു​കാ​ര​ന്‍ മ​രി​ച്ചു. പൊ​വ്വ​ല്‍ മൂ​ല​ടു​ക്ക​ത്തെ ബി.​കെ. ക​ബീ​ര്‍ (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ല്‍നി​ന്നും ചെ​ര്‍​ക്ക​ള​യി​ലേ​ക്ക് പോ​ക​വെ പൊ​വ്വ​ല്‍ റേ​ഷ​ന്‍ ഷോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ബീ​റി​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​ച​ട​ങ്ങ് ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രേ​ത​രാ​യ ബി​കെ. മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ള്‍: ഫി​സാ​ന്‍, ഫാ​യി​സ, ഫ​ര്‍​സീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്ള, അ​ബൂ​ബ​ക്ക​ര്‍, ബീ​ഫാ​ത്തി​മ, ആ​യി​ഷ.