കേളകം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം "കാരുണ്യ സ്പർശം' പദ്ധതിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അധികാരം ജനസേവനത്തിന് എന്ന മുദ്രാവാക്യം തന്റെ പ്രവർത്തനങ്ങളിലൂടെ അന്വർഥമാക്കിയ ജനപ്രിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി സെക്രട്ടറിമാരായ പി.സി. രാമകൃഷ്ണൻ, ബൈജു വർഗീസ്, ബെന്നി തോമസ്, ജോസ് നടപ്പുറം, സിറാജ് പൂക്കോത്ത്, ചാക്കോ തൈക്കുന്നേൽ, സന്തോഷ് ജോസഫ് മണ്ണാർകുളം, ഷഫീർ ചെക്കിയാട്ട്, കെ.പി. നമേഷ് കുമാർ, ബാബു മാങ്കോട്ടിൽ, ബിജു ഓളാട്ടുപുറം, സി. സുഭാഷ് ബാബു, ജയ്ഷ ബിജു, എ. കുഞ്ഞിരാമൻ നമ്പ്യാർ, വി. പ്രകാശൻ, സി.ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.