കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, July 21, 2025 12:47 AM IST
കൊ​ട്ടി​യൂ​ർ: ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലിനെ തുടർന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പ​മാ​ണ് മ​ണ്ണും പാ​റ​ക്കൂ​ട്ട​ങ്ങ​ളും ഇ​ടി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി​രിക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തോ​ടെ ബൈ​ക്കു​ക​ൾ ഒ​ഴി​കെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കൊ​ന്നും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

തു​ട​ർ​ന്ന് നെ​ടും​പൊ​യി​ൽ വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​ത്. ഈവ​ർ​ഷം ഇ​തേ സ്ഥ​ല​ത്ത് മു​ന്പും പാ​റ​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.