കോളയാട് സെന്റ് അൽഫോൻസാ തീർഥാടന പള്ളിയിൽ
കോളയാട്: കോളയാട് സെന്റ് അൽഫോൻസാ തീർഥാടന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോബി കാരക്കാട്ട് കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിലെ തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. ജോസഫ് പൗവ്വത്തിൽ, ഫാ. ലെനിൻ ജോസ്, ഫാ. ജോർജ് ചേലമരം, ഫാ. തോമസ് മേനപ്പാട്ട്പടിക്കൽ, ഫാ. ജോർജ് തുറവയ്ക്കൽ, ഫാ. ജിതിൻ വടക്കയിൽ എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവയ്ക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും.
വട്ടിയാംതോട് കുരിശുപള്ളിയിൽ
ഉളിക്കൽ: മണിക്കടവ് ഫൊറോനയിലെ തീർഥാടന കേന്ദ്രമായ വട്ടിയാംതോടിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ കൊടിയേറ്റി. തിരുനാൾ 28ന് സമാപിക്കും.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 3.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല, ദിവ്യബലിക്ക് ഫാ. അഗസ്റ്റിൻ ഈറ്റയ്ക്കൽ, ഫാ. ജോസഫ് തകിടിയേൽ, ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. അനിൽ മങ്ങാട്ട്, ഫാ. സെബാസ്റ്റ്യൻ താഴപ്പള്ളിൽ, ഫാ. മാത്യു കായാമ്മാക്കൽ, ഫാ. ജിതിൻ വയലുങ്കൽ, ഫാ. ജോമിറ്റ് മഞ്ഞളാംകുന്നേൽ, ഫാ. നോബിൾ ഓണംകുളം, റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ കാർമികത്വം വഹിക്കും. സമാപന ദിവസമായ 28ന് ദിവ്യബലിയ്ക്കു ശേഷം പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.