പ​ള്ളി​ക്കു​ന്നി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ സു​ള്ള്യ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു
Sunday, July 20, 2025 10:07 PM IST
ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്ന് ത​യ്യി​ലെ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ക​ർ​ണാ​ട​ക സു​ള്ള്യ സ്വ​ദേ​ശി അ​ഷ്തി​ക് രാ​ഘ​വ് (19) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​ള​ത്തി​ല​ക​പ്പെ​ട്ട അ​ഷ്തി​കി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു.

മം​ഗ​ളൂ​രു ദേ​ര​ള​ക്ക​ട്ടെ എ.​ബി ഷെ​ട്ടി കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഷ്തി​ക്. ക​ണ്ണൂ​ർ കൊ​റ്റാ​ളി സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ത​യ്യി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.