അ​പ​ക‌​ട​ക്കെ​ണി​യായി സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ
Tuesday, July 22, 2025 1:10 AM IST
ഇ​രി​ട്ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് യൂ​പി സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് മ​ല​യോ​ര ഹൈ​വേ​യി​ലെ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ.

സ്കൂ​ളി​ൽ നി​ന്ന് 10 മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ൽ നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

നി​ല​വി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​മ്പോ​ൾ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോർ​മ​ർ എ​പ്പോ​ഴും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്.

കു​ട്ടി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി എ​വി​ടെ വേ​ണ​മെ​ങ്കി​ലും സ്ഥാ​പി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​ർ എ​തി​ര​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.