കണ്ണൂർ: പുതിയ കരട് വിജ്ഞാപനപ്രകാരം കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ കൂടി നിലവിൽ വരും. നിലവിലെ 24 എന്നത് ഡിവിഷൻ 25 ആകും. ഡിവിഷൻ വിഭജനം സംബന്ധിച്ച സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ കരട് വിജ്ഞാപനത്തിലാണ് പുതിയ മാറ്റം. കരട് വിജ്ഞാപനത്തിൽ ആക്ഷേപമുണ്ടെങ്കിൽ 26ന് മുന്പ് ഡീലിമിറ്റേഷൻ കമ്മീഷൻ മുന്പാകെ സമർപ്പിക്കണം.
ഡീലിമിറ്റേഷൻ കമ്മീഷൻ കരട് വിജ്ഞാപന പ്രകാരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ, അതിനു കീഴിൽ വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ എന്നീ ക്രമത്തിൽ ചുവടെ.
1. കരിവെള്ളൂർ (പയ്യന്നൂർ ബ്ലോക്കിലെ കരിവെള്ളൂർ, പെരളം, മാത്തിൽ, പെരിങ്ങോം, പാടിയോട്ടുചാൽ, പുളിങ്ങോം, പ്രാപ്പൊയിൽ ഡിവിഷനുകൾ)
2. മാതമംഗലം (പയ്യന്നൂർ ബ്ലോക്കിലെ പെരിന്തട്ട, വെള്ളോറ, മാതമംഗലം, കാങ്കോൽ, തളിപ്പറന്പ് ബ്ലോക്കിലെ തേർത്തല്ലി, ആലക്കോട് ഡിവിഷനുകൾ)
3. നടുവിൽ (തളിപ്പറന്പ് ബ്ലോക്കിലെ ഉദയഗിരി, കാർത്തികപുരം, കരുവഞ്ചാൽ, നടുവിൽ, ഇരിക്കൂർ ബ്ലോക്കിലെ കുടിയാന്മല ഡിവിഷനുകൾ)
4. പയ്യാവൂർ (ഇരിക്കൂർ ബ്ലോക്കിലെ ചന്ദനക്കാംപാറ, മണിക്കടവ്, നുച്യാട്, പയ്യാവൂർ, ഇരിട്ടി ബ്ലോക്കിലെ ചരൾ, കരിക്കോട്ടക്കരി ഡിവിഷനുകൾ)
5. പടിയൂർ (ഇരിട്ടി ബ്ലോക്കിലെ മാടത്തിൽ, വള്ളിത്തോട്, എടൂർ, ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ, പടിയൂർ, കല്യാട് ഡിവിഷനുകൾ)
6. പേരാവൂർ (ഇരിട്ടി ബ്ലോക്കിലെ കീഴ്പള്ളി, വെളിമാനം, ആലയാട്, തില്ലങ്കേരി, പേരാവൂർ ബ്ലോക്കിലെ പേരാവൂർ, മുഴക്കുന്ന്, കാക്കയങ്ങാട് ഡിവിഷനുകൾ)
7. കൊട്ടിയൂർ (പേരാവൂർ ബ്ലോക്കിലെ പാലപ്പുഴ, അടയ്ക്കാത്തോട്, അന്പായത്തോട്, കൊട്ടിയൂർ, കേളകം, കൊളക്കാട്, തുണ്ടിയിൽ ഡിവിഷനുകൾ)
8. മാലൂർ (പേരാവൂർ ബ്ലോക്കിലെ കോളയാട്, ആലച്ചേരി, മാലൂർ, കാഞ്ഞിലേരി, കൂത്തുപറന്പ് ബ്ലോക്കിലെ കണ്ടംകുന്ന്, മാനന്തേരി, കണ്ണവം ഡിവിഷനുകൾ)
9. കൊളവല്ലൂർ (കൂത്തുപറന്പ് ഡിവിഷനിലെ പൊയിലൂർ, തൃപ്രങ്ങോട്ടൂർ, കൊളവല്ലൂർ, പുത്തൂർ, ചെണ്ടയാട്, പാനൂർ ബ്ലോക്കിലെ വള്ള്യായി, പാറേമ്മൽ, കൂരാറ ഡിവിഷനുകൾ)
10. പാട്യം (കൂത്തുപറന്പ് ബ്ലോക്കിലെ ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, കോട്ടയം, കിണവക്കൽ, തലശേരി ബ്ലോക്കിലെ പടുവിലായി, പാതിരിയാട് ഡിവിഷനുകൾ)
11. പന്ന്യന്നൂർ (തലശേരി ബ്ലോക്കിലെ ന്യൂമാഹി, പാനൂർ ബ്ലോക്കിലെ അരയാക്കൂൽ, പന്ന്യന്നൂർ, മേനപ്രം, കാഞ്ഞിരത്തിൻകീഴിൽ, ചൊക്ലി, നിടുന്പ്രം, ചന്പാട് ഡിവിഷനുകൾ)
12. കതിരൂർ (പാനൂർ ബ്ലോക്കിലെ കതിരൂർ, പൊന്ന്യം, കുണ്ടുചിറ, പുല്യോട്, തലശേരി ബ്ലോക്കിലെ എരുവട്ടി, വടക്കുന്പാട്, എരഞ്ഞോളി ഡിവിഷനുകൾ)
13. പിണറായി (തലശേരി ബ്ലോക്കിലെ ധർമടം, കൂടക്കടവ്, മുഴപ്പിലങ്ങാട്, പാലയാട്, പാറപ്രം, പിണറായി ഡിവിഷനുകൾ).
14. പെരളശേരി (എടക്കാട് ബ്ലോക്കിലെ മക്രേരി, പെരളശേരി, മാവിലായി, കടന്പൂർ, ആഡൂർ, കോയ്യോട്, ചെന്പിലോട്, ഏച്ചൂർ ഡിവിഷനുകൾ)
15. അഞ്ചരക്കണ്ടി (തലശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, മുഴപ്പാല, വേങ്ങാട്, കൂത്തുപറന്പ് ബ്ലോക്കിലെ മാങ്ങാട്ടിടം, വട്ടിപ്രം, എടക്കാട് ബ്ലോക്കിലെ ചക്കരക്കൽ, ഇരിട്ടി ബ്ലോക്കിലെ കീഴല്ലൂർ ഡിവിഷനുകൾ)
16. കൂടാളി (ഇരിക്കൂർ ബ്ലോക്കിലെ ഇരിക്കൂർ, മലപ്പട്ടം, കുറ്റ്യാട്ടൂർ, ഇരിട്ടി ബ്ലോക്കിലെ പട്ടാന്നൂർ, ഇരിട്ടി ബ്ലോക്കിലെ പട്ടാന്നൂർ, എളന്പാറ, കൂടാളി ടൗൺ, നായാട്ടുപാറ ഡിവിഷനുകൾ)
17. മയ്യിൽ (ഇരിക്കൂർ ബ്ലോക്കിലെ ചട്ടുകപ്പാറ, മാണിയൂർ, മയ്യിൽ, കണ്ടക്കൈ, എടക്കാട് ബ്ലോക്കിലെ മുണ്ടേരി, തലമുണ്ട, ചേലേരി ഡിവിഷനുകൾ)
18. കൊളച്ചേരി (കണ്ണൂർ ബ്ലോക്കിലെ കാട്ടാന്പള്ളി, പുഴാതി, പുതിയതെരു, എടക്കാട് ബ്ലോക്കിലെ കന്പിൽ, കൊളച്ചേരി, കല്യാശേരി ബ്ലോക്കില കണ്ണാടിപ്പറന്പ്, നാറാത്ത് ഡിവിഷനുകൾ)
19. അഴീക്കോട് (കണ്ണൂർ ബ്ലോക്കിലെ അഴീക്കൽ, ചിറക്കൽ, അലവിൽ, തെക്ക്ഭാഗം, പൂതപ്പാറ, വൻകുളത്ത്വയൽ, വളപട്ടണം ഡിവിഷനുകൾ)
20. കല്യാശേരി (കല്യാശേരി ബ്ലോക്കിലെ കെ. കണ്ണപുരം, കല്യാശേരി, ഇരിണാവ്, കണ്ണൂർ ബ്ലോക്കിലെ കരിക്കൻകുളം, കീച്ചേരി, അരോളി, അറത്തീൽ ഡിവിഷനുകൾ)
21. മാട്ടൂൽ (കല്യാശേരി ബ്ലോക്കിലെ മാട്ടൂൽ സൗത്ത്, മാട്ടൂൽ നോർത്ത്, പഴയങ്ങാടി, മാടായി, പുതിയങ്ങാടി ഡിവിഷനുകൾ)
22. ചെറുകുന്ന് (കല്യാശേരി ബ്ലോക്കിലെ ഏഴോം, ചെറുകുന്ന്, ഇടക്കേപ്പുറം, കണ്ണപുരം, തളിപ്പറന്പ് ബ്ലോക്കിലെ പട്ടുവം ഡിവിഷനുകൾ)
23. കുറുമാത്തൂർ (തളിപ്പറന്പ് ബ്ലോക്കിലെ ചുഴലി, ചെങ്ങളായി, കുറുമാത്തൂർ, പന്നിയൂർ, കുറ്റ്യേരി ഡിവിഷനുകൾ)
24. പരിയാരം (തളിപ്പറന്പ് ബ്ലോക്കിലെ പരിയാരം, കടന്നപ്പള്ളി, പാണപ്പുഴ, കൂവേരി, ചപ്പാരപ്പടവ് ഡിവിഷനുകൾ)
25. കുഞ്ഞിമംഗലം (കല്യാശേരി ബ്ലോക്കിലെ പിലാത്തറ, ചെറുതാഴം, പയ്യന്നൂർ ബ്ലോക്കിലെ കുഞ്ഞിമംഗലം, കുന്നരു, രാമന്തളി ഡിവിഷനുകൾ)