അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​റെ സ്ഥ​ലം മാ​റ്റി പ്ര​തി​ഷേ​ധ​വു​മാ​യി ര​ക്ഷി​താ​ക്ക​ള്‍
Thursday, July 24, 2025 12:51 AM IST
മ​ഞ്ഞ​ളാം​പു​റം: അ​ങ്ക​ണ​വാ​ടി സ്ഥി​രം വ​ര്‍​ക്ക​റെ സ്ഥ​ലം മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ര​ക്ഷി​താ​ക്ക​ള്‍. മ​ഞ്ഞ​ളാം​പു​റ​ത്തെ 29-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ വി.​കെ. സു​നി​ജ​യെ സ്ഥ​ലം മാ​റ്റി​യ​തി​നെ​തി രേ​യാ​ണ് ര​ക്ഷി​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ക​ണ​വാ​ടി​യി​ൽ എ​ത്തി​യ​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​യാ​ണ് സ്ഥ​ലം മാ​റ്റി​യ​തെ​ന്നാ​ണ് പേ​രാ​വൂ​ര്‍ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. 119 -ാം ന​മ്പ​ര്‍ നാ​നാ​നി​പൊ​യി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ സ്ഥി​രം വ​ര്‍​ക്ക​ര്‍ പി.​പി ജോ​ളി​ക്ക് മ​ഞ്ഞ​ളാം​പു​റം അ​ങ്ക​ണ​വാ​ടി​യു​ടെ അ​ധി​ക ചു​മ​ത​ല​കൂ​ടി ന​ല്കി​യ​താ​യും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ചു​മ​ത​ല ഏ​ല്‍​ക്കാ​ന്‍ വ​ന്ന ജോ​ളി​യെ ര​ക്ഷി​താ​ക്ക​ള്‍ ത​ട​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ് എ​സ്ഐ വ​ര്‍​ഗീ​സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി. തു​ട​ര്‍​ന്ന് അ​ധി​ക ചു​മ​ത​ല ന​ല്കി​കൊ​ണ്ടു​ള​ള ഉ​ത്ത​ര​വ് ജോ​ളി പോ​ലീ​സി​ന് കൈ​മാ​റു​ക​യും അ​ങ്ക​ണ​വാ​ടി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​കു​യും ചെ​യ്തു.

കു​ട്ടി​ക​ളു​മാ​യി അ​ടു​ത്ത ഇ​ട​പ​ഴ​കി​യ വ​ര്‍​ക്ക​റെ മാ​റ്റി പു​തി​യ വ​ര്‍​ക്ക​ര്‍ വ​രു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ അ​വ​രു​മാ​യി ചേ​ര്‍​ന്ന് പോ​കാ​ന്‍ കാ​ല​താ​മ​സം വ​രു​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. സ്ഥ​ലം മാ​റ്റി​യ വ​ര്‍​ക്ക​ര്‍ ന​ല്ല നി​ല​യി​ല്‍ പ്ര​വൃ​ത്തി​ച്ചി​രു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു. സ്ഥ​ലം മാ​റ്റ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​യി​ല്‍ നി​ന്ന് മാ​റ്റു​മെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു.