പി​തൃ​സ്മ​ര​ണ​യി​ൽ ത​ർ​പ്പ​ണം ന​ട​ത്തി പ​തി​നാ​യി​ര​ങ്ങ​ൾ
Friday, July 25, 2025 1:48 AM IST
ക​ണ്ണൂ​ർ: പൂ​ർ​വി​ക​രു​ടെ സ്മ​ര​ണ​യി​ൽ അ​ന്ന​വും എ​ള്ളും ദ​ർ​ഭ​യും നാ​ക്കി​ല​യി​ൽ സ​മ​ർ​പ്പി​ച്ച് പി​തൃ​ക്ക​ൾ​ക്ക് വാ​വൂ​ട്ട് ന​ട​ത്തി പ​തി​നാ​യി​ര​ങ്ങ​ൾ. ക​ർ​ക്ക​ട​ക വാ​വ് ദി​ന​ത്തി​ൽ പൂ​ർ​വി​ക​ർ​ക്ക് ത​ർ​പ്പ​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ പ​രേ​താ​ത്മാ​ക്ക​ൾ​ക്ക് മോ​ക്ഷ​പ്രാ​പ്തി ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. ക​ർ​ക്ക​ട​ക വാ​വു​ദി​ന​മാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലു​മാ​യി ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. പ​യ്യാ​ന്പ​ലം ക​ട​ൽ​ത്തീ​രം, ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്രം, ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്രം, തൃ​ക്കൈ ശി​വ​ക്ഷേ​ത്രം, ത​ലാ​യി ക​ട​പ്പു​റം, ത​ളി​പ്പ​റ​ന്പ് തൃ​ച്ചം​ബ​രം ക്ഷേ​ത്രം, മ​ല​യോ​ര​ങ്ങ​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ, പു​ഴ​യോ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ വാ​സ​വ​പു​രം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക​വാ​വി​ന്‍റെ ഭാ​ഗ​മാ​യ ത​ർ​പ്പ​ണം ന​ട​ന്നു. വെ​മ്പു​വ മൂ​ർ​ത്തി​ക​ട​വ് സ്നാ​ന​ഘ​ട്ട​ത്തി​ൽ ന​ട​ന്ന പി​തൃ​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്ക് രാ​ഹു​ൽ​ജി കോ​ഴി​ക്കോ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​ൻ മ​ധു​ ബാ​ല​കൃ​ഷ്ണ​ൻ, സി​നി​മാ നി​ർ​മാ​താ​വ് മു​ര​ളി കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി. ഗ​ണ​പ​തി​ഹോ​മ​വും മ​റ്റു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ന​ട​ന്നു.