ക​ർ​ക്ക​ടക ഫൈ​സ്റ്റും ഇ​ല​ക്ക​റി പ്ര​ദ​ർ​ശ​ന​വും
Wednesday, July 23, 2025 2:02 AM IST
കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ, സി​ഡി​എ​സിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്ക​ടക ഫൈ​സ്റ്റും ഇ​ല​ക്ക​റി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക​ർ​ക്ക​ട​കക്ക​ഞ്ഞി, ഔ​ഷ​ധക്കഞ്ഞി, ലേ​ഹ്യം തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണ​ന​വും വി​വി​ധ ഇ​ല​ക്ക​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​ണ് ന​ട​ത്തി​യ​ത്. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൂ​ര്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ന്ദു ഷാ​ജു, ഷീ​ജ വി​നോ​ദ്, എം.സി. ജ​നാ​ർ​ദ​ന​ൻ, എം.​എ​ൻ. ബി​ന്ദു, ആ​ന്‍റ​ണി ഡൊ​മി​നി​ക്, കെ.​സി. സ​തി, വി​ജി മ​ണി, വി​ജ​യ​ച​ന്ദ്ര​ൻ, ദീ​പ വ​ർ​ഗീ​സ്, ബീ​ന സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.