പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന് അ​വാ​ർ​ഡു​ക​ളു​ടെ തി​ള​ക്കം
Thursday, July 24, 2025 12:51 AM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന് അ​വാ​ർ​ഡു​ക​ളു​ടെ തി​ള​ക്കം. ജി​ല്ല​യി​ലെ മി​ക​ച്ച ല​യ​ൺ​സ് ക്ല​ബു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ക​ണ്ണൂ​ർ ല​ക്സോ​ട്ടി​ക്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. 13 അ​വാ​ർ​ഡു​ക​ൾ പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബി​ന് ല​ഭി​ച്ചു.

പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ് ജെ​യിം​സും ക്ല​ബ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ കെ. ​രാ​മ​ച​ന്ദ്ര​നി​ൽ നി​ന്ന് അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. ബെ​സ്റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ഔ​ട്ട്സ്റ്റാ​ന്‍റിം​ഗ് പ്ര​സി​ഡ​ന്‍റ്, ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സ് പ്രോജ​ക്റ്റ് ചെ​യ്ത​തി​നു​ള്ള അ​വാ​ർ​ഡ്, ഏ​റ്റ​വും മി​ക​ച്ച സ​ർ​വീ​സ് പ്രോ​ജ​ക്റ്റാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു​ള്ള അ​വാ​ർ​ഡ്, ഏ​റ്റ​വും ന​ല്ല പി​ആ​ർ വ​ർ​ക്ക് ന​ട​ത്തി​യ അ​വാ​ർ​ഡ്, മി​ക​ച്ച സോ​ൺ ചെ​യ​ർ​മാ​നു​ള്ള അ​വാ​ർ​ഡ്, മി​ക​ച്ച റീ​ജി​യ​ൻ ചെ​യ​ർ​മാ​നു​ള്ള അ​വാ​ർ​ഡ്, ഡി​സ്ട്രി​ക്‌​ട് ചെ​യ​ർ​പേ​ഴ്സ​ണു​ള്ള അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ അ​വാ​ർ​ഡു​ക​ൾ പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബ് ക​ര​സ്ഥ​മാ​ക്കി.

അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ സാ​ബു തോ​മ​സ്, കെ.​പി. ജ്യോ​തി​ഷ്, പി.​ജെ. സ​ജി​മോ​ൻ, പ​ദ്മ​നാ​ഭ​ൻ പ​ലേ​രി, ശ​ശി പ​ലേ​രി, കെ. ​സീ​നു, ജോ​ർ​ജ് ജോ​സ​ഫ്, വി.​പി. നി​തീ​ഷ്, ഹൈ​മ ശ​ശി​ധ​ര​ൻ, അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.