അധികൃതരുടെ നി​ർ​ദേ​ശം കാ​റ്റി​ൽപ്പ​റ​ത്തി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് ന​ടു​റോ​ഡി​ൽ
Thursday, July 24, 2025 11:20 PM IST
ചാരും​മൂ​ട്: മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി​യി​ട്ടും ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ സ്വ​കാ​ര്യബ​സു​ക​ൾ ഉ​ൾപ്പെടെ ന​ടു​റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ബ​സു​ക​ൾ റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​തു മൂ​ലം ജം​ഗ്‌​ഷ​നി​ൽ ഗ​താ​ഗ​തക്കുരു​ക്കും രൂ​ക്ഷ​മാ​കു​ക​യാ​ണ്. ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ ബ​സു​ക​ൾ​ക്ക് നി​ർ​ത്താ​ൻ പ്ര​ത്യേ​കം സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടും ബ​സു​ക​ൾ സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​തെ തോ​ന്നു​ന്നി​ട​ത്ത് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യാ​ണ്.

കാ​യം​കു​ളം-പു​ന​ലൂ​ർ റോ​ഡി​ൽ മി​നി​റ്റു​ക​ളു​ടെ വ്യാ​ത്യാ​സ​ത്തി​ലാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന​ത്. കെ.​പി. റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നുപോ​കാ​ൻ പോ​ലും ക​ഴി​യാ​ത്തത​ര​ത്തി​ൽ റോ​ഡി​ൽ നി​ർ​ത്തു​ന്നുവെന്നാ​ണ് പ​രാ​തി.

പി​ന്നാ​ലെ എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ ക​ട​ന്നുപോ​കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് നി​ത്യ​വും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യു​ടെ​യും കാ​യം​കു​ളം - പു​ന​ലൂ​ർ കെപി റോ​ഡി​ന്‍റെയും സം​ഗ​മ ജം​ഗ്‌​ഷ​നാ​യ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ലെ നാ​ല് ഭാ​ഗ​ത്തും ബ​സ് സ്റ്റോ​പ്പു​ക​ളും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ഉ​ണ്ടാ​യി​ട്ടും ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ്.

എ​ന്നാ​ൽ, ചി​ല സ്വ​കാ​ര്യബ​സു​ക​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ട്. നി​ർ​ദി​ഷ്ട ബ​സ് സ്റ്റോ​പ്പി​ൽ അ​ല്ലാ​തെ തോ​ന്നും​പ​ടി നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന സ്വ​കാ​ര്യബ​സു​ക​ൾ​ക്കെ​തി​രേ ര​ണ്ടുമാ​സം മു​മ്പ് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർടിഒ എം.​ജി. മ​നോ​ജി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രീ​ക്ഷി​ക്കാ​നാ​യി മ​ഫ്തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യെ​ത്തുട​ർ​ന്ന് നി​ർ​ദി​ഷ്ട ബ​സ് സ്റ്റോപ്പി​ൽ അ​ല്ലാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്ത ബ​സുക​ൾ​ക്കെതിരേ അ​ന്ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽപ്പറ​ത്തി ബ​സു​ക​ൾ നി​യ​മ ലം​ഘ​നം തു​ട​രു​ക​യാ​ണ്.