കാ​ർ​ലോ ട​ർ​ഫി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ന​ട​ത്തി
Friday, July 25, 2025 11:40 PM IST
ഹ​രി​പ്പാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​കരം​ഗ​ത്തും മു​ന്നേ​റാ​നും മാ​ന​സി​ക സ​ന്തോ​ഷം ന​ൽ​കു​ന്ന​തി​നു​മാ​യി ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പു​തി​യ ക​ളി​ക്ക​ളം നി​ർ​മി​ച്ചു. പു​തുതാ​യി നി​ർ​മി​ച്ച കാ​ർ​ലോ ട​ർ​ഫി​ന്‍റെ ഉ​ദ്‌​ഘാ​ട​നം അ​ന്ത​ർ​ദേ​ശീ​യ പ​ഞ്ച​ഗു​സ്തി സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് ജോ​ബി മാ​ത്യു നി​ർ​വ​ഹി​ച്ചു.​

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്ന​റ്റ് അ​ധ്യ​ക്ഷ​യാ​യി. മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ത​മീം മു​ഖ്യസ​ന്ദേ​ശം ന​ൽ​കി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ത്താ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ, അ​ധ്യാ​പ​ക​രാ​യ സു​ഭാ​ഷ്, സു​ചി​ത്ര, ജ്യോ​തി, ബി​ൻ​സി, ഷീ​ജ, ശ​ര​ണ്യ, നീ​ത, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ബി​ജി​ത്, ഗൗ​രി പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.