ഹ​രി​പ്പാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഉ​ദ്ഘാ​ട​നം 27ന്
Thursday, July 24, 2025 11:20 PM IST
ഹരി​പ്പാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ഹ​രി​പ്പാ​ട് യൂ​ണി​റ്റ് പു​തി​യ​താ​യി പ​ണിക​ഴി​പ്പി​ച്ച വ്യാ​പാ​ര​ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം 27ന് ​വൈ​കി​ട്ട് മൂന്നിന് ​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എയും ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യും ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബും നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ സ​ബി​ൻ രാ​ജ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാദ​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി.​ ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്ദാ​നം ന​ട​ത്തും. ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി.​കെ.​ ദേ​വ​കു​മാ​ർ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ക്കും. സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡി.​ ദേ​വ​രാ​ജ​ൻ ചി​കി​ത്സ​ാധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ എ.​ജെ. ​റി​യാ​സ് വ്യാ​പാ​രി​ക​ളും ജി​എ​സ്ടി​യു​ടെ നി​യ​മ​വ​ശ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​വ​ദി​ക്കും. യൂ​ണി​റ്റ് വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് വി.​ മു​ര​ളീ​ധ​ര​ൻ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​ ഹ​ലീ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് ഭ​വാ​നി ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് സം​ഗീ​ത വി​രു​ന്ന്.