രാ​ത്രി​കാ​ല ബസ് സ​ർ​വീ​സു​കൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം
Thursday, July 24, 2025 11:20 PM IST
അന്പ​ല​പ്പു​ഴ: ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ളും രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ളും കാ​ര്യ​ക്ഷ​മ​മാ​ക്ക​ണമെന്ന് കെഎ​സ്ആ​ർ ടിസി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. കോവിഡ് കാ​ല​ഘ​ട്ട​ത്തി​ൽ താത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളും സ്റ്റേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ളൂം പു​ന​രാ​രം​ഭി​ക്ക​ണം എ​ന്ന് കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.പി.​ ജ​യ​പ്ര​കാ​ശ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും യൂ​ണി​റ്റ് ട്ര​ഷ​റ​ർ എം. ​പി. പ്ര​സ​ന്ന​ൻ അ​വ​ത​രി​പ്പി​ച്ച ആ​റു​മാ​സ​ത്തെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും യോ​ഗം അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട്  കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ജി. ​ത​ങ്ക​മ​ണി പ്രസംഗിച്ചു.

പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ​ര​ണാ​ന​ന്ത​ര ക്ഷേ​മ​നി​ധി തു​ക​യും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ ധ​ന​വും വി​ത​ര​ണം ചെ​യ്തു.