കട​ലാ​ക്ര​മ​ണം ത​ട​യാ​ൻ പി​ടി​പ്പി​ച്ച നി​ര​വ​ധി കാ​റ്റാ​ടി മ​ര​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​യി​ലും നി​ലംപൊ​ത്തി
Friday, July 25, 2025 11:40 PM IST
അ​മ്പ​ല​പ്പു​ഴ: കട​ലാ​ക്ര​മ​ണം ത​ട​യാ​ൻ പി​ടി​പ്പി​ച്ച നി​ര​വ​ധി കാ​റ്റാ​ടി മ​ര​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​യി​ലും നി​ലംപൊ​ത്തി. പു​ന്നപ്ര​ വി​യാ​നി, ച​ള്ളി, ന​ർ​ബോ​ന, പ​റ​വൂ​ർ ഗ​ലീ​ലി​യ, വാ​ട​ക്ക​ൽ അ​റ​പ്പപൊ​ഴി, വ​ട്ട​യാ​ൽ ഇ​എ​സ്ഐ, വാ​ട​പ്പൊ​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ലാക്രമണം ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്.

​തീ​ര​ങ്ങ​ളി​ലെ നൂ​റുക​ണ​ക്കി​നു മ​ര​ങ്ങ​ളാ​ണ് അ​ടി​വേ​രി​ള​കി നി​ലംപൊ​ത്തിയത്. ഇ​വ വെ​ട്ടി മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കാ​ത്ത​തുമൂ​ലം പൊ​ന്തുവ​ല​ക്കാ​ർ ഉ​ൾ​പ്പെടെ​യു​ള്ള ചെ​റി​യ മ​ത്സ്യബ​ന്ധ​ന​ യാ​ന​ങ്ങ​ൾ​ക്കു ക​ട​ലി​ൽ ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന പൊ​ഴിമു​ഖ​ത്തി​ന് ത​ട​സ​മാ​യാ​ണ് കി​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കാ​ലാ​വ​സ്ഥാ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ചാ​ക​ര ഉ​റ​ച്ച തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽനി​ന്നു ഭൂ​രി​ഭാ​ഗം വ​ള്ള​ങ്ങ​ളും ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല.

വ​ള​ർ​ച്ച​യെ​ത്താ​ത്ത ചെ​റി​യ അ​യ​ല പി​ടി​ക്കു​ന്ന​തി​നും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
നി​രോ​ധ​നം ലം​ഘി​ച്ച് മീ​ൻ പി​ടി​ച്ച വ​ള്ള​ങ്ങ​ൾ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ഫി​ഷറീ​സ് വ​കു​പ്പ് പി​ഴ ചു​മ​ത്തി​യി​രു​ന്നു.