ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Saturday, July 26, 2025 6:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ഓ​ൾ ഇ​ന്ത്യാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​ബി​ഇ​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. പെ​രി​ന്ത​ൽ​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യ 21 അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​നം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​എം. ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ സി.​ആ​ർ. ശ്രീ​ല​സി​ത്ത്, വി.​വി. ജ​യ​കു​മാ​ർ, മു​ര​ളീ​കൃ​ഷ്ണ​ൻ, അ​നി​ൽ, എ. ​വി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ഗ​സ്റ്റ് മൂ​ന്നി​ന് മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​ബി​ഇ​എ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​രാം​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.