ആ​വേ​ശ​മാ​യി സ്കൂ​ൾ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, July 26, 2025 6:02 AM IST
കു​റു​വ: കു​റു​വ എ​യു​പി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ ജ​നാ​ധി​പ​ത്യ​രീ​തി​യി​ലൂ​ടെ വോ​ട്ടു ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ. 75 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജെ​ആ​ർ​സി യൂ​ണി​റ്റു​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​ന് ചു​റ്റും "സു​ര​ക്ഷാ’ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. നൂ​റി​ല​ധി​കം വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്കൂ​ൾ ലീ​ഡ​റാ​യി ഫാ​ത്തി​മ ഷ​ൻ​ഹ​യും ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി മു​ഹ​മ്മ​ദ് ഷാ​ദി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ഴു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഫാ​ത്തി​മ ഷ​ൻ​ഹ ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ദേ​വ്ന​ന്ദ്, എ​ഷ​ൽ, ന​സ​ൽ, നി​ഹാ​ൻ, നി​ഷാ​ൻ എ​ന്നി​വ​ർ വി​വി​ധ മ​ന്ത്രി​മാ​രാ​യി. ജ​നാ​ധി​പ​ത്യ​രീ​തി​ക​ൾ പു​ത്ത​ൻ​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സ്കൂ​ൾ സോ​ഷ്യ​ൽ ക്ല​ബ് നേ​തൃ​ത്വം വ​ഹി​ച്ചു.