മങ്കട : വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച മൗനജാഥയും, സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിച്ചു. അങ്ങാടിപ്പുറം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ എ. ഹരി അധ്യക്ഷനായി. കെ. സജി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ. രാധാകൃഷ്ണൻ (കോൺഗ്രസ്-ഐ) വാക്കാട്ടിൽ സുനിൽ ബാബു (മുസ്ലിം ലീഗ്) ജോസ് വർഗീസ് (കോൺ-എസ്) കെ. വാസു (ബിജെപി) ജോണി വർഗീസ് (കേരള കോൺഗ്രസ്, ജോസഫ്) ടി സുബ്രഹ്മണ്യൻ (സിപിഐ) വേണു ഗോപാൽ (തിരു മാന്ധാംകുന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ) എന്നിവർ സംസാരിച്ചു.
മക്കരപ്പറമ്പ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കെ. വാസുദേവൻ അധ്യക്ഷനായി. എം. രാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. മോഹനൻ പുളിക്കൽ, പി. അനിൽ ബാബു, മുഹമ്മദലി (മുസ്ലിം ലീഗ്) വി.പി. റഷീദ് (കോൺഗ്രസ്-ഐ) എ.പി. രാമദാസ്, കെ. റഷീദ് എന്നിവർ സംസാരിച്ചു. കൂട്ടിലങ്ങാടി അനുശോചന യോഗത്തിൽ എം. പി. സലീം അധ്യക്ഷനായി.
പി.കെ. അബ്ദുല്ല നവാസ്, പി.പി. യൂസഫ്, പി.പി. സുഹറാബി, അബ്ദുൽ മാജിദ് (പഞ്ചായത്ത് പ്രസിഡന്റ്) അബ്ദുൽ നാസർ (കോൺഗ്രസ്-ഐ) പി. ഉസ്മാൻ (മുസ്ലിം ലീഗ്) എന്നിവർ സംസാരിച്ചു. പുഴക്കാട്ടിരി വി.പി. അയ്യപ്പൻ അധ്യക്ഷനായി. സി. ശശികുമാർ പ്രമേയം അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, ഏരിയ കമ്മിറ്റി അംഗം എം. പി. കൈരളി, പട്ടുക്കുത്ത് ബാബു (കോൺഗ്രസ്-ഐ) രവീന്ദ്രൻ, സാദിഖ് അലി (മുസ്ലിം ലീഗ്) അപ്പുണ്ണി (സിപിഐ) എന്നിവർ സംസാരിച്ചു.
തിരൂർക്കാട് അനുശോചന യോഗത്തിൽ പി. പത്മജ അധ്യക്ഷയായി. അഡ്വ. ടി.കെ. റഷീദലി, ഹാരിസ് കളത്തിൽ, പുതിയങ്ങാടി ബാപ്പുട്ടി, കുന്നത്ത് മുഹമ്മദ് (മുസ്ലിം ലീഗ്) എ. മുഹമ്മദലി (കോൺഗ്രസ്-എസ്) കെ. നിസാർ, എം.ആർ. അനൂപ് എന്നിവർ സംസാരിച്ചു. പാങ്ങിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ടി. അയ്യൂബ് അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി.പി. വിജയൻ, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. അബ്ദുറഹ്മാൻ,
അബ്ദുൽ സലാം പാലയിൽ (മുസ്ലിം ലീഗ്) വി. മുർഷിദ്, വി. കെ. വേലുക്കുട്ടി, ജമാലുദ്ദീൻ പാലയിൽ, വി.പി. ഗിരീഷ് കുമാർ, ഉമ്മർ പാറയിൽ എന്നിവർ സംസാരിച്ചു. വെള്ളില സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറി കുട്ടാനു അധ്യക്ഷനായി. മങ്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്കർ അലി, പി.പി. അനീസ് (മുസ്ലിം നാരായണൻ (കോൺഗ്രസ്-ഐ) പി.ടി. ഷറഫുദ്ദീൻ, വി. അസൈനാർ (സിപിഐ) ബ്ലോക്ക് മെമ്പർ സി.ടി. ഷറുദ്ദീൻ, വാർഡ് മെമ്പർ ബിജിഷ, കെ. മുജീബ്, പി ജയരാജൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പെരിന്തൽമണ്ണ മർച്ചൻസ് അസോസിയേഷൻ സെക്രട്ടേറിയേറ്റ് യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാട് കേരള സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. പാവങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വിഎസ് നീതിക്കും ജന നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു.
വിഎസ് എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും അനുശോചന യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് പി.ടി.എസ്. മൂസ്സു, സെക്രട്ടറി സി. പി. മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലൻറ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, ലിയാകത്തലിഖാൻ, പി.പി. സൈതലവി, കെ.പി. ഉമ്മർ,വാരിയർ ദാസ്, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഓമർ ഷെരീഫ്, കാജാമുഹുയുദ്ധീൻ, ഇബ്രാഹിം കാരയിൽ, തുടങ്ങിയവർ അനുശോചയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
പൂക്കോട്ടുംപാടം: സമര പോരാളി സഖാവ് വി.എസ്. അച്ചുതാനന്ദന്റെ സ്മരണ പുതുക്കി പൂക്കോട്ടുംപാടത്ത് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സിപിഐ-എം നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗം പി. ശിവാത്മജൻ അധ്യക്ഷനായി.
അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണൻ, കെ. രാജ്മോഹൻ, കേമ്പിൽ രവി, പി.എം. സീതിക്കോയ തങ്ങൾ, കെ.സി. വേലായുധൻ, സണ്ണി പുലിക്കുത്തിയേൽ, രാജീവ് പെരിമ്പ്രാൽ, സിപിഐ-എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.സി. നന്ദകുമാർ, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
നിലന്പൂർ: സമര പോരാട്ടങ്ങളിലൂടെ കേരളത്തെ നയിച്ച നേതാവായിരുന്നു.വി.എസ്. അച്ചുതാനന്ദനെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലെ അവസാന കണ്ണിയുമായിരുന്നു വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ നിലമ്പൂരിൽ സർവകക്ഷിയോഗം അനുശോചന യോഗവും മൗനജാഥയുംനടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന അനുസ്മരണ യോഗം.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമര പോരാട്ടങ്ങളിലൂടെ കേരളത്തെ നയിച്ച നേതാവായിരുന്നു വി.എസ്. അച്ചുതാനന്ദനെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ബന്ധങ്ങൾ നോക്കാതെ അപ്രിയ സത്യങ്ങൾ തുറന്ന് പറഞ്ഞ നേതാവായിരുന്നു അച്ചുതാനന്ദനെന്നും എംഎൽഎ പറഞ്ഞു.
താൻ ഉയർത്തിയ ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവീര്യം കാണിച്ച നേതാവായിരുന്നു വി.എസ്. അച്ചുതാനന്ദനെന്നും ആര്യാടൻഷൗക്കത്ത് എംഎൽഎ പറഞ്ഞു. സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം.
പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം. ഇ. പത്മാക്ഷൻ. എൻസിപി-എസ് നിലമ്പൂർ ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് സിപിഐ നേതാവ് രാജഗോപാൽ നിലമ്പൂർ. കേരളാ കോൺഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് സ്ക്കറിയ ക്നാ തോപ്പിൽ ഐഎൻഎൽ പ്രതിനിധി പി.വി. ഹംസ തുടങ്ങിയവർ സംസാരിച്ചു.
ഏലംകുളം : ഏലംകുളത്ത് വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പ്രഭാഷണവും അനുശോചന യോഗവും ചേർന്നു. പി. ഗോവിന്ദ പ്രസാദിന്റെ അധ്യക്ഷതയിൽ വി ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. ശ്രീരാജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് നേതാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ മാടാല , മുസ്ലിം ലീഗ് നേതാക്കളായ ശൈശദ് ചെറുകര,
നാലകത്ത് ഷൗക്കത്ത് ,സിപിഐ നേതക്കളായ എ.പി. വാസു, എം.ആർ. മനോജ് , പഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബു, എൻ.പി. ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് അനിതാ പള്ളത്, എൻ. വാസുദേവൻ, പി. അജിത് കുമാർ, എം. സോമൻ എന്നിവർ സംസാരിച്ചു.