മഞ്ചേരി : തൊഴിലാളികളുടെ ഉന്നമനത്തിനായി സ്വയം സമർപ്പിച്ച വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രം പാഠപുസ്തകമാക്കണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്റർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
വിഎസിനോളം നിലപാടുകളെ മുറുകെപ്പിടിച്ച മറ്റൊരു നേതാവില്ലെന്നും മഞ്ചേരിയിൽ ചേർന്ന യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് സി.എം. മൊയ്തീൻകുട്ടി കൂട്ടായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി. രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മുഹമ്മദലി, കരിപ്പാളി അഷറഫ്, പി.കെ. ഉണ്ണി വിശ്വനാഥ്, ഷരീഫ് പാറക്കൽ, പി. മുഹമ്മദ്, എം. ഉണ്ണികൃഷ്ണൻ, ഒ. പ്രഭാകരൻ, ഉമാദേവി പയ്യനാട്, ഫൈസൽ താനൂർ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി : മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിട നൽകി മഞ്ചേരിയിൽ മൗനജാഥ സംഘടിപ്പിച്ചു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വി.എം. ഷൗക്കത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് വല്ലാഞ്ചിറ ഹുസൈൻ, പി. സുബ്രഹ്മണ്യൻ, അഡ്വ. കെ.ഇ. ജലീൽ, വല്ലാഞ്ചിറ നാസർ, ഖാലിദ് മഞ്ചേരി, മുഹമ്മദലി ശിഹാബ്, അസൈൻ കാരാട്ട, നിസാറലി, കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു. മുരളീധരൻ, ഫിറോസ്, രാജൻ പരുത്തിപ്പറ്റ, കെ. ഉബൈദ്, വി.പി. അസ്കർ, പി.പി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുശോചിച്ചു. പുതിയകാല കേരളത്തിന്റെ നിർമിതിയിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയ പഴയകാല നേതാക്കളുടെ കൂട്ടത്തിലെ അവസാനത്തെ കണ്ണിയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ചടങ്ങിൽ അധ്യക്ഷനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അനുശോചിച്ചു.
വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. നജ്മ തബ്ഷീറ, പി.കെ. അയമു, അസീസ് പട്ടിക്കാട്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ നാലകത്ത് ഷൗക്കത്ത്, കെ. ദിലീപ്, ഗിരിജ, എൻ. വാസുദേവൻ, മുഹമ്മദ് നയീം, ഉമ്മു സൽമ, റജീന, പ്രബീന ഹബീബ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ. പാർവതി തുടങ്ങിയവർ പ്രസംഗിച്ചു.