നൂ​റ് വ​യ​സ് പി​ന്നി​ടു​ന്ന ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു
Monday, July 21, 2025 5:47 AM IST
കൊ​ള​ത്തൂ​ർ: കൊ​ള​ത്തൂ​ർ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ​ക​ൽ​വീ​ട് കൂ​ട്ടാ​യ്മ നൂ​റ് വ​യ​സ് പി​ന്നി​ടു​ന്ന ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി കൂ​മു​ള്ളി​ക്ക​ളം ചോ​ല​യെ ആ​ദ​രി​ച്ചു. പാ​ലി​യേ​റ്റീ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​സ​ഫ് കാ​രാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു. ​ഹ​രി​ദാ​സ​ൻ, ഐ​വ ഷ​ബീ​ർ, വ​സ​ന്ത​കു​മാ​രി, ല​ക്ഷ്മി​ക്കു​ട്ടി, ഗോ​പി മാ​ങ്ങാ​ട്ടി​ൽ, പി. ​ജാ​സ്മി​ൻ, കെ.​വി. ബ​ഷീ​ർ, പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പി. സു​രേ​ഷ് കു​മാ​ർ, ജ​മീ​ല ഇ​ബ്രാ​ഹിം, കെ. ​ര​ജ​നി, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റു​വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ലെ അ​നു​ഭ​വ​ങ്ങ​ൾ ചോ​ല പ​ങ്കു​വ​ച്ചു. പ​ക​ൽ​വീ​ട് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.