റൂ​മി മി​യാ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Monday, July 21, 2025 5:43 AM IST
മ​ങ്ക​ട: ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ ഉ​ജ്വ​ല ബാ​ല്യം സം​സ്ഥാ​ന പു​ര​സ്കാ​രം പു​ഴ​ക്കാ​ട്ടി​രി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ആ​റാം​ത​രം വി​ദ്യാ​ർ​ഥി റൂ​മി മി​യാ​ൻ ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ​ജോ​ർ​ജാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ചി​ത്ര-​ശി​ൽ​പ​ക​ല, പ​രി​സ്ഥി​തി​പ​ഠ​നം, പ​ക്ഷി നി​രീ​ക്ഷ​ണം, ഡി​ജി​റ്റ​ൽ ആ​ർ​ട്ട് എ​ന്നി​വ​യി​ലു​ള്ള അ​സാ​ധാ​ര​ണ മി​ക​വി​നാ​ണ് റൂ​മി മി​യാ​ൻ എ​ന്ന പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ൻ സം​സ്ഥാ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

‌അ​ധാ​പ​ക​നും ചി​ത്ര​കാ​ര​നു​മാ​യ പ​ട​പ്പ​റ​ന്പ് വ​ട​ക്കേ​തി​ൽ സി​ദ്ദി​ഖ് ജെ​റീ​ക്ക​യു​ടെ​യും ഹു​സൈ​ന​ത്ത് ത​സ്നി​യു​ടെ​യും മ​ക​നാ​ണ് റൂ​മി മി​യാ​ൻ.