എടക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ വഴിക്കടവ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മുതിർന്ന കോണ്ഗ്രസ് നേതാവ് ചാക്കോ സി. മാന്പ്ര ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണൻ, ബോബി സി. മാന്പ്ര, വി.കെ. അനീഷ്കുമാർ, പി. സുകുമാരൻ, പി. ഷിൽജ, ഷാജഹാൻ നെല്ലിപറന്പൻ, അലവി കുരിക്കൾ, രാജു ചേനത്തറ, പി.കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ: സമൂഹത്തിലെ ദുർബലരെയും അവശതകൾ അനുഭവിക്കുന്ന ജനവിഭാഗത്തെയും ചേർത്തുപിടിച്ച് നീതിക്കുവേണ്ടി നിലകൊണ്ട ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിന്റെ ഭാഗമായി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായം നൽകി കേരള ഗസറ്റഡ് ഓഫീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കാരുണ്യദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി.എ. കരീം, നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, എ. ഗോപിനാഥ്, ഡോ. ബാബു വർഗീസ്, അഡ്വ. ഷെറിജോർജ്, സി. വിഷ്ണുദാസ്, കെ. ഷബീറലി, പി. ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി എ.കെ. അഷ്റഫ്, സാജിത എന്നിവർ പ്രസംഗിച്ചു.