"നി​ല​മ്പൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത ഓ​ണ​ത്തി​ന് മു​ന്പ് തു​റ​ക്കും'
Friday, July 18, 2025 5:32 AM IST
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റെ​യി​ല്‍​വേ അ​ടി​പ്പാ​ത ഓ​ണ​ത്തി​ന് മു​മ്പ് തു​റ​ക്കു​മെ​ന്ന് റെ​യി​ല്‍​വേ പാ​ല​ക്കാ​ട് ​ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍ കു​മാ​ര്‍ ച​തു​ര്‍​വേ​ദി പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ അ​മൃ​ത് സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഡി​ആ​ർ​എം അ​റി​യി​ച്ചു.

അ​മൃ​ത് സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു ഡി​ആ​ർ​എം. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന് ഒ​രു എ​സി ത്രീ ​ട​യ​ർ, ഒ​രു ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ ര​ണ്ട് കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കും. കോ​ട്ട​യം എ​ക്സ്പ്ര​സി​ന് ഒ​രു എ​സി കോ​ച്ചും ഒ​രു നോ​ൺ എ​സി കോ​ച്ചും ഉ​ൾ​പ്പെ​ടു​ത്തും.

മേ​ലാ​റ്റൂ​ർ, കു​ലു​ക്ക​ല്ലൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വൃ​ത്തി ഈ ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഡി​ആ​ർ​എം പ​റ​ഞ്ഞു. ​നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന അ​മൃ​ത് സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി​ക​ളും റെ​യി​ൽ​വെ അ​ടി​പ്പാ​ത പ്ര​വൃ​ത്തി​യും ഡി​ആ​ർ​എം നേ​രി​ൽ​ക​ണ്ട് വി​ല​യി​രു​ത്തി.

പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം ​എ​ൽ​എ തു​ട​ങ്ങി​യ​വ​രു​മാ​യി ഡി​ആ​ർ​എം ച​ർ​ച്ച ന​ട​ത്തി.