ര​ണ്ടു​പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, July 17, 2025 10:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ടൗ​ണി​ൽ ര​ണ്ടി​ട​ത്താ​യി ര​ണ്ടു​പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ റോ​ഡി​ലാ​യി അ​ക​തി​യൂ​ർ ചീ​ര​ൻ വീ​ട്ടി​ൽ സി.​പി ത​മ്പി (52), മൗ​ലാ​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പം ലോ​ഡ്ജി​ൽ മ​ണ്ണാ​ർ​ക്കാ​ട് ക​രി​മ്പു​ഴ ന​ടു​ത്തൊ​ടി പി. ​വി​ശ്വ​നാ​ഥി​ന്‍റെ മ​ക​ൻ വി. ​ഉ​മേ​ഷ് (41) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.