പെരിന്തൽമണ്ണ: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ചുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ബിഡിഒ സി. ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നത്ത്, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, ജില്ലാ ഫെസിലിറ്റേറ്റർ എം. ശ്രീധരൻ, ബ്ലോക്ക് കോ ഓർഡിനേറ്റർ എം. ഗോപാലൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ.പി. രാകേഷ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ അബ്ദുൾ അസീസ്, പി.കെ. അയമു, മുഹമ്മദ് നഹീം, കെ. ഗിരിജ, പ്രബീന ഹബീബ്, റജീന, കമലം, ഉമ്മുസെൽമ പാലോത്ത്, എൻ. വാസുദേവൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.