പെ​ൻ​കാ​ക് സി​ലാ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ റി​ഫ​യ്ക്ക് സ്വ​ർ​ണം
Thursday, July 17, 2025 5:53 AM IST
അ​ങ്ങാ​ടി​പ്പു​റം: തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സാ​യ് ല​ക്ഷ്മി​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച ഖേ​ലോ ഇ​ന്ത്യ വി​മ​ൻ​സ് ലീ​ഗ് പെ​ൻ​കാ​ക് സി​ലാ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ (ജൂ​ണി​യ​ർ വി​ഭാ​ഗം) ഫൈ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പി.​കെ.​റി​ഫ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി.

ക​രാ​ട്ടെ, യോ​ഗ, ബോ​ക്സിം​ഗ്, ക​ള​രി എ​ന്നീ ഇ​ന​ങ്ങ​ളി​ലും റി​ഫ മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. ക​ട്ടു​പ്പാ​റ ഐ​ഡി​കെ​വൈ മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലെ വി.​കെ.​ന​ബീ​ൽ, കെ.​സ​ര​ള എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് റി​ഫ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ക​ട്ടു​പ്പാ​റ ചേ​ല​ക്കാ​ട് സ്വ​ദേ​ശി പു​ല്ലാ​നി​ക്കാ​ട്ടി​ൽ പി.​കെ.​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ​യും കെ.​റ​നീ​ഷ​യു​ടെ​യും മ​ക​ളാ​ണ്.