ആ​ന​മ​ങ്ങാ​ട്ട് കൊ​യ്ത്തു​ൽ​സ​വം നാ​ളെ
Thursday, July 24, 2025 5:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ന​മ​ങ്ങാ​ട് ശ്രീ​കു​ന്നി​ൻ​മേ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം വ​ക പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്നാം​വി​ള കൊ​യ്ത്തു ഉ​ത്സ​വം നാ​ളെ രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കും.

ശ​ബ​രി​മ​ല, ചോ​റ്റാ​നി​ക്ക​ര, അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്രം, ചെ​ർ​പ്പു​ള​ശേ​രി അ​യ്യ​പ്പ​ൻ​കാ​വ് തു​ട​ങ്ങി 500ല​ധി​കം ക്ഷേ​ത്ര​ങ്ങ​ളി​ലെ ഇ​ല്ലം​നി​റ മ​ഹോ​ത്സ​വ​ത്തി​നു​ള്ള നി​റ​ക​തി​ർ ഒ​രു​ക്കു​ന്ന​തി​നാ​ണ് കൊ​യ്ത്തു​ൽ​സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

120 ദി​വ​സ​ത്തി​ല​ധി​കം മൂ​പ്പു​ള്ള "ഉ​റു​ണി കൈ​മ’ വി​ത്താ​ണ് ഇ​പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.