വേ​ഗ റാ​ണി​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ർ​ദ്ര
Thursday, July 24, 2025 5:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ർ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല സീ​നി​യ​ർ വ​നി​താ അ​ത്‌​ലെ​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യി​ക്ക​ര സ്വ​ദേ​ശി കെ. ​ആ​ർ​ദ്ര 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 11.87 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് വേ​ഗ​റാ​ണി​യാ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.ആ​ർ​ദ്ര ഇ​തി​നു​മു​ന്പ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ സ്വ​ർ​ണ​പ​ത​ക്ക​വും ക​ഴി​ഞ്ഞ വ​ർ​ഷം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം സീ​നി​യ​റി​ൽ ത​ന്നെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

മു​ൻ​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ജിം​സ​ണ്‍ ജാ​ക്സ​ണ്‍ ആ​ണ് പ​രി​ശീ​ല​ക​ൻ. പി​താ​വ് ഭാ​സ്ക​ര​ൻ കൊ​ട്ടേ​ക്കോ​ട്ട്. മാ​താ​വ് ബീ​ന. സ​ഹോ​ദ​രി​മാ​രാ​യ ആ​ദി​ത്യ​യും അ​ഭി​ന​യും ആ​രോ​ഗ്യ​മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ർ​ദ്ര കാ​യി​ക​മേ​ഖ​ല​യി​ൽ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.